ദേവ ദേവ ഗോപാല

ദേവ ദേവ ഗോപാല
ഗോപി ഗോപി ഗോവിന്ദ
യതുകുലമെന്റെ മനസ്
മനസിലെ ഗോപനിന്നടുത്തു വന്നാടുമ്പം
പദംപാട് കവികുയിലേ
കവികുയിലേ കവികുയിലേ    കവികുയിലേ കവികുയിലേ
ദേവ ദേവ ഗോപാല
ഗോപി ഗോപി ഗോവിന്ദ
യതുകുലമെന്റെ മനസ്
മനസിലെ ഗോപനിന്നടുത്തു വന്നാടുമ്പം
പദംപാട് കവികുയിലേ
പൂ കൊണ്ടു വാ രാകടമ്പുകളെ
ഇവനൊന്നു കളിച്ചുറങ്ങാൻ
പൂന്തെന്നലേ ഒന്നൊഴുകിവരൂ
ഒരു പൂമണം പകരൂ
ഇവനച്ഛന്റെ മണി കുറുമ്പൻ
ഇവനമ്മയ്ക്കു കളി ചെറുക്കൻ
          [ ദേവ ദേവ ....
ഗോപ ഗോപ ഗോപാല
ഗോപി ഗോവിന്ദ
ഗോപ ഗോപ ഗോപാല
ഗോപി ഗോവിന്ദ
നട നടന്നാൽ കൂടെ ഓടിനടക്കാൻ
ഇവനായിരം ഗോപികമാർ
പറന്നുവരാൻ മേട മണിമുകില്
കൂടെ താരകളായിരങ്ങൾ
കാർകൂന്തലിൽ പൊൻപീലിയോ ഇന്നിവനൊന്നാടുമ്പോൾ
എൻ കാണാ കനവിൻ മുരളികയിൽ നീ
രാഗം താനം പല്ലവികൾ
എൻ തീരാ മോഹ ചിറകടിയിൽ
ഞാൻ മാനത്തോളം പറന്നുയരും
             [ ദേവ ദേവ.....
കവികുയിലേ കവികുയിലേ    കവികുയിലേ കവികുയിലേ
ഹരി നടനം ഒരു ലയനടനം
നിന്റെ നിനവൊരു തിരുവരങ്ങ്
തിരയഴകിൽ പൊന്നലയഴകിൽ
നിന്റെ കരളൊരു സ്വരയമുന
ഏകാന്തമെൻ യാമങ്ങളിൽ
ആലോലം കേൾക്കുമ്പോൾ
ഞാനേതോ മധുരസ്മൃതികളിലെ ഒരു സ്നേഹാനന്ദം നുകരുന്നു
എൻതീരാ സ്നേഹ തിരയേറി
ഞാനറിയാ തീരത്തെത്തുന്നു
          [ദേവ ദേവ .......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deva deva gopala

Additional Info

Year: 
2003

അനുബന്ധവർത്തമാനം