ഗഗനനീലിമ - F

ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ 
പ്രണയശോണിമ കവിളിൽ എഴുതും
മേഘകന്യകയോ
(ഗഗന...)

ഇത്രനാൾ നീയെന്റെ സങ്കല്‌പസിന്ധുവിൻ
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ
പ്രണയശോണിമ കവിളിൽ എഴുതും
മേഘകന്യകയോ
(ഗഗന...)

ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എൻ ജന്മപുണ്യങ്ങളായിരുന്നോ
അണയാത്തൊരനുഭൂതിയോ
കൊഴിയാത്ത വനപുഷ്‌പമോ
പ്രണയശോണിമ കവിളിൽ എഴുതും
മേഘകന്യകയോ
(ഗഗന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gagana neelima - F

Additional Info

Year: 
1998

അനുബന്ധവർത്തമാനം