പാതിരാപ്പൂവിന്റെ
പാതിരാപ്പൂവിന്റെ സ്വപ്‌നമെല്ലാം
പാർവ്വണയാമിനി സ്വന്തമാക്കി
ചിറകാർന്നൊരെന്റെ വികാരമെല്ലാം
നീ വിരൽത്തുമ്പിൽ പരാഗമാക്കി
(പാതിരാ...)
മോതിരക്കൈവിരൽ നീട്ടി
താരകവാതിൽ തുറക്കാം
മേലാട പൂങ്കാറ്റിനേകി
പൂവള്ളിയൂഞ്ഞാലിലാടാം
ലഹരി പടരും പൂനിലാവിൻ
കൈകളിൽ ഞാൻ തല ചായ്‌ക്കും
(പാതിരാ...)
ആ മിഴിപ്പൂവമ്പിനാലെ
ആകാശ നർത്തകിയാക്കൂ
ആലിംഗനങ്ങളിൽ മൂടി
ആനന്ദഭൈരവിയാക്കൂ
മനസ്സു നിറയും മധുരമെല്ലാം
ആദ്യരാവിൻ നിധിയാക്കൂ
(പാതിരാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pathirappoovinte
Additional Info
ഗാനശാഖ: