കൂടെവിടെ കൂടെവിടെ - M

കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ഈ വിരഹം നീയറിയൂ ഓ വരദേ
വിരിമണലില്‍ നിന്‍ കഥയെഴുതുമ്പോള്‍ 
തിരയും ഞാനും തേങ്ങുന്നൂ 
സാക്ഷി... നീ സാക്ഷി
കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ഈ വിരഹം നീയറിയൂ ഓ വരദേ
ഓ വരദേ...

പാതിരാവിന്‍ താഴ്വരയില്‍ 
പാല്‍നിലാവോ നിന്‍ ചിരിയോ 
പാവമിന്നെന്‍ തംബുരുവില്‍ 
ദേവതേ നിന്‍ തളിർവിരലോ 
അരുളെല്ലാം പൊരുളാകാന്‍ 
ഒരു മോഹം മലരാകാന്‍
വരുമോ വരുമോ വരുമോ നീ
കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ഈ വിരഹം നീയറിയൂ ഓ വരദേ

പേരിടാത്തൊരു പൂവല്ലേ 
പ്രേമമെന്നാല്‍ നോവല്ലേ 
പാട്ടുറങ്ങും സന്ധ്യകളില്‍ 
പാതിമെയ്യായ് നീയില്ലേ
ഉണരുമ്പോള്‍ കണികാണാന്‍ 
ഉദയങ്ങള്‍ കൈമാറാന്‍
വരുമോ വരുമോ വരുമോ നീ

കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ഈ വിരഹം നീയറിയൂ ഓ വരദേ
വിരിമണലില്‍ നിന്‍ കഥയെഴുതുമ്പോള്‍ 
തിരയും ഞാനും തേങ്ങുന്നൂ 
സാക്ഷി... നീ സാക്ഷി
കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ഈ വിരഹം നീയറിയൂ ഓ വരദേ
ഓ വരദേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodevide koodevide - M

Additional Info

Year: 
1998

അനുബന്ധവർത്തമാനം