ഹൃദയമുരളിയുടെ രാഗം

ആ....
ഹൃദയമുരളിയുടെ രാഗം
വന ശിലകളലിയുമൊരു യാമം
ഇതു കണ്വാശ്രമം മുനികന്യേ
ഒരു കണ്ണീര്‍ക്കണം നിന്നാത്മാവിലോ
പൊഴിയുന്നൂ....മിഴിനീരില്‍ 
ആ....
തേടുന്നതാരേ നീ
ഹൃദയമുരളിയുടെ രാഗം
വന ശിലകളലിയുമൊരു യാമം

പിടമാനിന്‍ മിഴികള്‍ക്കു നിറമേകും നിന്നെ 
മോഹിച്ചൂ യുവരാജന്‍ 
വനമുല്ലക്കൊടികള്‍ക്കു കുളിരൂട്ടും നേരം
ലാളിച്ചൂ രതിലോലം
ഒരു ധര്‍മ്മസങ്കടം നിനക്കേകി നാഥന്‍ 
പിരിഞ്ഞേ പോയ്‌ മറുനാളില്‍
ഉറങ്ങാത്ത മനസ്സിന്റെ ഏകാന്തരാവില്‍
കേഴുന്നതെന്തിനു നീ
ആ....
ഹൃദയമുരളിയുടെ രാഗം
വന ശിലകളലിയുമൊരു യാമം

പിരിയാത്ത സഖിമാര്‍ക്കു തണലേകിയെങ്ങോ
പോകുന്നൂ പ്രിയതോഴി
അടയാളം തെളിയുന്ന വാഗ്ദാനമല്ലോ
വീണേ പോയ്‌ നദി തന്നില്‍ 
ഇനി നിന്നെയറിയില്ല അറിയില്ല മന്നന്‍
മടങ്ങൂ നീ വിധിപോലെ
ഇതിഹാസകഥകള്‍ക്കു പാലൂട്ടി ഇന്നും
തേങ്ങുന്നതെന്തിനു നീ
ആ....

ഹൃദയമുരളിയുടെ രാഗം
വന ശിലകളലിയുമൊരു യാമം
ഇതു കണ്വാശ്രമം മുനികന്യേ
ഒരു കണ്ണീര്‍ക്കണം നിന്നാത്മാവിലോ
പൊഴിയുന്നൂ....മിഴിനീരില്‍ 
ആ....
തേടുന്നതാരേ നീ
ഹൃദയമുരളിയുടെ രാഗം
വന ശിലകളലിയുമൊരു യാമം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Hrudayamuraliyude ragam