റാന്തൽ വെളിച്ചത്തിൽ
റാന്തല്‍ വെളിച്ചത്തില്‍ തിര പോലെയിളകും
കൂന്തലില്‍ മുഖം ചേര്‍ത്തു പാടാം
ആമ്പലും പൊയ്കയും കഥചൊല്ലും ഗ്രാമത്തില്‍
പാടിപ്പതിഞ്ഞൊരാ ഗാനം
പണ്ടു പാടിപ്പതിഞ്ഞൊരാ ഗാനം
(റാന്തൽ...)
ആ....
നേര്‍ത്തൊരിളം കാറ്റില്‍ പിച്ചവെയ്ക്കും
നൂറു പൂക്കളെ മാറോടൊതുക്കി നീയും
ക്ഷേത്രക്കുളത്തിന്റെ കല്‍പ്പടവില്‍
എന്നെ മാത്രം കൊതിച്ചെന്നും നിന്നതല്ലേ
അന്നത്തെ ആ നീല രാവുകളെ
ഓര്‍ക്കുവാന്‍ വേണ്ടി മാത്രം
റാന്തല്‍ വെളിച്ചത്തില്‍ തിര പോലെയിളകും
കൂന്തലില്‍ മുഖം ചേര്‍ത്തു പാടാം
താഴെയിളം മഞ്ഞില്‍ നീന്തിയെത്തും
നീലരാത്രിതന്‍ സ്വപ്നമാം പൂനിലാവില്‍
മുങ്ങിക്കുളിക്കുന്ന നാലുകെട്ടില്‍
എന്റെ നെഞ്ചിലൊതുങ്ങി നീ നിന്നതല്ലേ
അന്നത്തെ ആ നീല രാവുകളെ
ഓര്‍ക്കുവാന്‍ വേണ്ടി മാത്രം
(റാന്തൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ranthal velichathil
Additional Info
Year:
1998
ഗാനശാഖ: