പൂ വിരിഞ്ഞ പോലെ

പൂ വിരിഞ്ഞ പോലെ 
തേനുതിർന്ന പോലെ...

പൂ വിരിഞ്ഞ പോലെ 
തേനുതിർന്ന പോലെ
മഞ്ഞുപെയ്ത പോലേ 
അമ്മയെന്ന സ്നേഹം
വെണ്ണിലാവു പോലെ
വേനൽമാരി പോലെ
പൊൻവിളക്കു പോലേ
അച്ഛനെന്ന നാമം
സ്നേഹമായ് ഓമലേ
നീ വരില്ലയോ
പൂ വിരിഞ്ഞ പോലെ
തേനുതിർന്ന പോലെ

മൂകമാം സന്ധ്യയിൽ
നൊന്തു പോകതെന്തേ
നാഥനെ വേർപെടും
പാവമാം ചകോരം
ശാന്തമാം താതനും
തേങ്ങിടുന്നതെന്തേ
കാന്തമായ് പിന്നെയും
പൗർണ്ണമാസി രാവിൽ
സ്നേഹമൊന്നു മാത്രം
നാമറിഞ്ഞ നാളിൽ
രാഗശോണമായി
ദൂരചക്രവാളം
പൂ വിരിഞ്ഞ പോലെ 
തേനുതിർന്ന പോലെ
മഞ്ഞുപെയ്ത പോലേ 
അമ്മയെന്ന സ്നേഹം
പൂ വിരിഞ്ഞ പോലെ 
തേനുതിർന്ന പോലെ

പാടുമീ ചിന്തുകൾ
പാതിരാവിലെന്നും
പാവനം നിൻ മുഖം 
തേടിയെത്തുമല്ലോ
പാവമീ നീന്തുമെൻ
സ്വപ്നരാഗഹംസം
ഓമലേ നിന്നെയും
കാത്തുനിൽക്കുമല്ലോ
സ്നേഹമെന്ന ചൂടിൽ 
നീ വിരിഞ്ഞതല്ലേ
സ്നേഹമെന്ന തേനും 
നീ മൊഴിഞ്ഞതല്ലേ

പൂ വിരിഞ്ഞ പോലെ
തേനുതിർന്ന പോലെ
മഞ്ഞുപെയ്ത പോലേ
അമ്മയെന്ന സ്നേഹം
വെണ്ണിലാവു പോലെ
വേനൽമാരി പോലെ
പൊൻവിളക്കു പോലേ
അച്ഛനെന്ന നാമം
സ്നേഹമായ് ഓമലേ
നീ വരില്ലയോ
പൂ വിരിഞ്ഞ പോലെ
തേനുതിർന്ന പോലെ
പൂ വിരിഞ്ഞ പോലെ
തേനുതിർന്ന പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poo virinja pole

Additional Info

Year: 
1998

അനുബന്ധവർത്തമാനം