പി പീതാംബരൻ
തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി. ഗോവിന്ദമേനോന്റെയും അമ്മിണി അമ്മയുടേയും മകനായി 1956 നവംബർ 26ന് ജനിച്ചു. ജി.വി ഹൈസ്കൂൾ നടവരമ്പയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇരിഞ്ഞാലക്കുട ഐറ്റിഐയിൽ നിന്ന് ടെക്നിക്കൽ പഠനവും പൂർത്തിയാക്കി. പി ഡബ്യൂ ഡി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന പീതാംബരൻ പ്രശസ്ത സംഗീതസംവിധായകരായ ജോൺസൻ, ഔസേപ്പച്ചൻ തുടങ്ങിയവരുടെ വോയിസ് ഓഫ് തൃശൂരെന്ന സംഗീതസംഘത്തിലെ ഗായകനായിരുന്നു. കേരളത്തിൽ വളരെ പ്രശസ്തമായ തൈക്കുടം ബ്രിഡ്ജിന്റെ പാട്ടുകളിലൂടെ പീതാംബരൻ ശ്രദ്ധേയമായി ഗാനങ്ങൾ ആലപിച്ചു.
ഹണിബീ എന്ന ചിത്രത്തിൽ നുമ്മടെ കൊച്ചി എന്ന ഗാനത്തിലൂടെ ചലച്ചിത്രഗാനരംഗത്തും തുടക്കം കുറിച്ചു. സോളോ എന്ന സിനിമയിലെ തീം മ്യൂസിക്കിൽ പാടി. സോളോയിലെ ശിവഭാവം എന്ന കഥയിൽ ദുൽഖർ സൽമാന്റെ അച്ഛനായി സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. .തൈക്കുടം ബ്രിഡ്ജിലൂടെ തുടക്കമിടുകയും പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ ഏറെ ഹിറ്റുകൾ സൃഷ്ടിച്ച വയലിനിസ്റ്റും ഗായകനും സംഗീതസംവിധായകനുമായ ഗോവിന്ദ് വസന്ത ഇദ്ദേഹത്തിന്റെ മകനാണ്. ഗാനരചന നടത്തുന്ന മകൾ ധന്യ സുരേഷും സിനിമാ രംഗത്ത് സജീവമാണ്.
ഭാര്യ വസന്തകുമാരി. വിവേക് എന്ന മകനുമുണ്ട്.
വിലാസം : പരിയാടത്ത്, നടവരമ്പ, തൃശൂർ
ഇമെയിൽ : p.peethu@gmail.com