പിൻനിലാവിൻ പൂ വിടർന്നു - F

പിൻനിലാവിൻ പൂ വിടർന്നു 
പൊൻവസന്തം നോക്കി നിന്നൂ
ശാരദേന്ദുമുഖീ ഇന്നെൻ 
പ്രേമസായൂജ്യം 
(പിൻനിലാവിൻ...)

താമസിക്കാൻ തീർത്തു ഞാൻ 
രാസകേളീ മന്ദിരം
ഓമലേ ഞാൻ കാത്തു നിൽപ്പൂ 
നിന്നെ വരവേൽക്കാൻ
(താമസിക്കാൻ...)
എവിടെ നിൻ പല്ലവി 
എവിടെ നിൻ നൂപുരം
ഒന്നു ചേരാൻ മാറോടു ചേർക്കാൻ എന്തൊരുന്മാദം  
(പിൻനിലാവിൻ...)

കൊണ്ടുപോകാം നിന്നെയെൻ പിച്ചകപ്പൂപ്പന്തലിൽ
താരഹാരം ചാർത്തി നിന്നെ 
ദേവവധുവാക്കാം
(കൊണ്ടുപോകാം...)
അണിനിലാപ്പീലികൾ 
പൊഴിയുമീ ശയ്യയിൽ
വീണുറങ്ങാമാവോളമഴകിൻ 
തേൻകുടം നുകരാം   
(പിൻനിലാവിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pin Nilavin Poo Vidarnnu - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം