മഹാബലീ

മഹാബലീ...മഹാബലീ...മഹാനുഭാവാ...ശ്രീ  മഹാബലീ... (1)
ശ്രീ  മഹാബലീ... ശ്രീ  മഹാബലീ...
ഏക വേണിയായ്... കാന്ത വിരഹിണിയായ്... (1)  
നിൻ വസുന്ധര വിളിക്കുന്നു ....
നിൻ വസുന്ധര വിളിക്കുന്നു... വിളിക്കുന്നു 
സനാഥയാക്കൂ... അവളെ  സനാഥയാക്കൂ 
(മഹാബലീ...)

പൂവും വെള്ളവും മൂവടി മണ്ണും ദാനം നൽകുകയാലെ (1)
കാലമുറങ്ങും  പാതാളത്തിൻ നാഗച്ചുഴികള്ക്കുള്ളിൾ   (1)
നിന്നെ താഴ്ത്തിയ ദേവൻ പോലും മൂകം  കരയുന്നു ...
ശ്രീ  മഹാബലീ... ശ്രീ  മഹാബലീ...ശ്രീ  മഹാബലീ...

പാവം ഇളയുടെ സീമന്ത കുങ്കുമം ഈ ചുടുകാറ്റ് കവർന്നു (1)
ഒഴുകും തുരുത്തിൽ ഭിക്ഷുകിയായവൾ  നിന്നെ കാത്തിരിക്കുന്നു  (1)
കരിയും ആരണ്യകങ്ങളിലവളുടെ ഹൃദയം  തകരുന്നു.. 
ശ്രീ  മഹാബലീ... ശ്രീ  മഹാബലീ...ശ്രീ  മഹാബലീ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mahabali