തൃക്കാക്കരയിലെ
തൃക്കാക്കരയിലെ തിരുവോണത്താമര
തൂമിഴി നീർത്തുന്ന നേരം (2)
തൃക്കാൽ ചിലമ്പും തിരുമധുഗീതവും
തിരപോലുണരും കവിതേ മംഗലേ
തിരപോലുണരും കവിതേ മംഗലേ
മലയാള മനസ്സിന്റെ അടിവേരിലുറയുന്ന
തിരുവോണ കഥയൊന്നു പാടൂ (2)
തൃക്കാക്കരയിലെ തിരുവോണത്താമര
തൂമിഴി നീർത്തുന്ന നേരം...
നിന്റെ ഗാഥയിൽ നൃത്തമാടും ഇതിഹാസം
എന്റെ ജീവനിൽ തരള ചരണ വിന്യാസം (2)
ഏകഭാവലയ ഗീതിയായ്
ഭുവന മണ്ഡലത്തെയലിയിച്ചൊരാ-
മഹിത മാബലിപ്പെരുമ തേടുമെന്റെയിള
മാനസത്തിനിതു തീർത്ഥാടനം...
ആ.......ആ ......ആ ........
(തൃക്കാക്കരയിലെ..... )
പണ്ടുണർന്നൊരാ പാട്ടിലിന്നുമവശേഷം
നിന്റെ വാങ്മയം തിരികൊളുത്തുമഭിലാഷം (2)
പഞ്ചവാദ്യ സ്വരവീചിയായ്...
ശ്രീപുഷ്പലാസ്യ പദമുദ്രയായ്
കനകശ്രാവണപ്പുലരി ജന്മമാർന്ന നിറ മാധവത്തിനിതു നീരാഞ്ജനം
ആ.......ആ ......ആ ........
(തൃക്കാക്കരയിലെ..... )