ശ്രാവണ ചന്ദ്രിക

ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ 
എൻ്റെ ശാരിക പാടുന്ന ഗാനം (2 )
സുസ്മിത മല്ലികാ വല്ലിയിൽ 
എൻ്റെ ഭാമിനിയാടുന്ന താളം (2)
(ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)

ഒരു കോടി പൂവിരിഞ്ഞാലും 
അതിലൊരുപാട് തേൻ നിറഞ്ഞാലും (2)
അവളൊന്നു പുഞ്ചിരിച്ചാലേ എൻ്റെ 
മനസ്സിന്നു തിരുവോണമാകൂ (2)
(ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)

നവതാരകൾ വിടർന്നാലും... 
എൻ്റെ നയനത്തിലാടി നിന്നാലും... (2)
അവളെൻ്റെ മുന്നിൽ വന്നാലേ 
എൻ്റെ മനസ്സിന്നു തിരുവോണമാകൂ (2)
(ശ്രാവണ ചന്ദ്രികാ തന്ത്രിയിൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sraavana Chandrika

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം