അത്തം പൊന്നത്തം
Music:
Lyricist:
Singer:
Film/album:
അത്തം പൊന്നത്തം പെൺപൂവേ നിൻ ചുണ്ടിൽ
തത്തും ചിരിയെങ്ങും കളയല്ലേ
ഉള്ളിൽ തിങ്ങും തേനെങ്ങും തൂവല്ലേ
അത്തം പൊന്നത്തം പെൺപൂവേ നിൻ ചുണ്ടിൽ
തത്തും ചിരിയെങ്ങും കളയല്ലേ
ഉള്ളിൽ തിങ്ങും തേനെങ്ങും തൂവല്ലേ
ഉള്ളിൽ തിങ്ങും തേനെങ്ങും തൂവല്ലേ
കോറസ്
ലാ ല ലാ....ലാ ല ല....
പമ്പാ നീരലിയും വരുതത്തറയിൽ
മുകിലല വെൺപാവുകൾ പാടും മുല്ലക്കാട്ടിൽ (2)
പൂവുണ്ടേ...പൂപ്പടയുണ്ടേ....പൂവുണ്ടേ...
പൂക്കൂട നിറഞ്ഞെന്നാലും
അത്തപ്പൂക്കളമെഴുതും മുറ്റത്തൊരു നിറവാകാൻ നീ വേണം (1)
(അത്തം പൊന്നത്തം...)
കോറസ്
ലാ ല ലാ....ലാ ല ല....
ആടും തിര പൂക്കും നെയ്തൽ തോപ്പിൽ
തിനമണി തേടും കിളി പാറും കുറിഞ്ചിമലയിൽ (2)
പൂവുണ്ടേ...പൂപ്പടയുണ്ടേ....പൂവുണ്ടേ...
പൂക്കൂട നിറഞ്ഞെന്നാലും
ഓണത്തപ്പനു ഹൃദയപ്പൂവിൽ പൂന്തേൻ ചൊരിയാൻ നീ വേണം (1)
(അത്തം പൊന്നത്തം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Atham Ponnatham