നർത്തകീ

നർത്തകീ...നിശാ പുഷ്പവതീ...
എൻ്റെ മുത്തമിഴ്-ത്തോപ്പിലെ കേരളത്തരുണീ  
ചിങ്ങരാവിൻ ചോല നീന്തി ഞാൻ വരുന്നു വീണ്ടുമീ 
ഓണനാളിലൊന്നു കാണുവാൻ  
തിളങ്ങും... ഭൂതകാലം പോലെ 
തുളുമ്പും...നിൻ്റെ  ഈണം പോലെ 
(നർത്തകീ...)

ദ്വാദശി കളഭമെഴുതും മഞ്ജുപാദങ്ങളിൽ 
തേനിളം മധുരകാഞ്ചികൾ അണിയുമോ (2)
ഓണവില്ലുകൾ മീട്ടി ചൊല്ലിയാടൂ
നിൻ താളമാകാൻ... നിൻ്റെ മാബലി വന്നു (2)
(നർത്തകീ...)

ഓണത്തിന്നൊരുപിടി ചോറുണ്ണുവാൻ ഉഴറുമീ 
ഓമനത്തളിരുകൾക്കിന്നേകുവാൻ (2)
പൊൻമണി കതിരേന്തി പുടവയേന്തീ  
നിൻ പൂവരങ്ങിൽ നിൻ്റെ മാബലി വന്നു (2)
(നർത്തകീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narthaki