അനുഭൂതി തഴുകി - M
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവന
കവിതേ...നിന്നുടയാടാ
നെയ്തൂ താഴ്വരച്ചോലാ
മേലേ മഴമുകിൽ മാലാ
നീളേ കുളിരൊളിമാലാ
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവന
മഞ്ജീരമണിയും മഞ്ജുളലയമോടെ
മാലേയമണിയും മഞ്ജിമയോടെ
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാൻമിഴി പോലെ
ഹിമകണമതിലലിയുന്നൂ ആ...
നിറപൗർണ്ണമി നീയെന്നും ആ...
ഏകാന്തതേയെൻ ഭാവമായ്
കനവുകളിൽ നിനവുകളിൽ
കുളിരു കോരി നീ...
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവന
സംഗീതമുണരും സ്വരമുരളികപോലെ
സായൂജ്യമരുളും സാധനപോലെ
സൗന്ദര്യലഹരി സൗപർണ്ണികപോലെ
സാഫല്യമേകും സുഷമകൾ പോലെ
മിഴിയിണകളിലണയുന്നു ആ...
വരവർണ്ണിനീ നീയെന്നും ആ...
ശാലീനതേ എൻ ജീവനിൽ
ഇരവുകളിൽ പകലുകളിൽ
തളിരു ചൂടി നീ
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവനാ
കവിതേ...നിന്നുടയാടാ
നെയ്തൂ താഴ്വരച്ചോലാ
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവനാ