ഇളം‌തൂവല്‍ ചിറകാര്‍ക്കും

ഇളം‌തൂവല്‍ ചിറകാര്‍ക്കും
തളിര്‍പ്പൈങ്കിളീ...
ചിങ്ങത്തിരുവോണത്തില്‍
അല്ലിക്കുടം കൊട്ടുമ്പോള്‍
എന്തേ ഇലക്കൂട്ടില്‍ മണിക്കൂട്ടില്‍
ഉണര്‍ത്തുന്നു മൗനരാഗം
(ഇളം‌തൂവല്‍)

തിരുവോണഗീതങ്ങള്‍ തിറയാടവേ
നാവാമണല്‍ച്ചാര്‍ത്തില്‍ താളങ്ങള്‍ തുടിച്ചീടവേ
ഋതുപ്പക്ഷീ നിന്നുള്ളില്‍ ഉണരും പാട്ടിന്‍
ലയംതോറും എന്തിനായ് നീ
ഉണര്‍ത്തുന്നു മൗനരാഗം
(ഇളം‌തൂവല്‍)

ബലിക്കാവില്‍ ദീപങ്ങള്‍ നിറം ചൂടവേ
താരാപഥം‌തന്നില്‍ താരങ്ങള്‍ ജ്വലിച്ചീടവേ
സീതപ്പക്ഷീ നിന്നുള്ളില്‍ വിടരും പൂവിന്‍
ദലം‌തോറും എന്തിനായ് നീ
എഴുതുന്നു മൗനഗീതം
(ഇളം‌തൂവല്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilam Thooval

Additional Info

Year: 
1991
ഗാനശാഖ: 

അനുബന്ധവർത്തമാനം