കൊട്ടും വന്നേ കൊഴലും വന്നേ

കൊട്ടും വന്നേ കൊഴലും വന്നേ
കൊമ്പന്റെ മുമ്പില്‍ നിന്നേ...
കാക്കരെത്തേവര്‍തന്‍ കോവിലില്‍
കേരളം കണ്ടിടും ഉത്സവം...
ഹോ... ഹോ...
(കൊട്ടും)

കാലം... പൂത്താലം...
ഇന്നേന്തും പെണ്‍കിടാവായ്
തൃത്താല കേശവന്‍... ‌‌
ചെണ്ട തോളേറ്റും നാളുമായ്
തങ്കക്കിനാക്കള്‍ക്ക് താളം
മങ്കക്കിനാക്കള്‍ക്ക് താളം
ഹോ.... ഹോ....
(കൊട്ടും)

വിണ്ണും ഈ മണ്ണും
ഒന്നാകും ഓണനാളില്‍
വര്‍ണ്ണാഭം ശ്രീലകം
ഒന്നു കണ്ടീടാന്‍ കൈരളി
ആറട്ടിനെത്തുന്നു എന്നും
ആര്‍പ്പുവിളിക്കുന്നു എന്നും
ഹോ... ഹോ...
(കൊട്ടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kottum Vanne

Additional Info

Year: 
1991
ഗാനശാഖ: 

അനുബന്ധവർത്തമാനം