കാണാപ്പൊന്നു് തേടിപ്പോകും
Music:
Lyricist:
Singer:
Raaga:
Film/album:
കാണാപ്പൊന്നു് തേടിപ്പോകും
ഒന്നാംകടല് തോണിക്കാരാ
ഓണം വന്നു മാനത്തിക്കരെ
പാലാഴിതന്‍ പൊന്നുംതിര
പൂമിപ്പെണ്ണിന് പൂമാറിലായ്
അത്തപ്പൂക്കളങ്ങള്‍ തീര്‍ക്കുന്നു
(കാണാപ്പൊന്ന്)
തിരകളില്‍ പൂക്കള്‍ വിടര്‍ന്നു...
തീരങ്ങളില്‍ ചെമ്മീന്‍ പിടഞ്ഞു...
ചിങ്ങച്ചാകരയില് പൂവലയും കൊണ്ടുവായോ
കന്നിപ്പൂന്തിരയില് പൊന്മീനും തേടിപ്പോകാം
തിരുവോണനാളില്‍ വലേം കൊണ്ടുവാ നീ
(കാണാപ്പൊന്ന്)
ചീനവലയ്ക്കുള്ളില് തുള്ളും കന്നിമീനുകള്
കന്നിമീനുകള്... സ്വര്‍ണ്ണമീനുകള്‍...
തിരകളില്ച്ചിതറി കരകളില്‍ പടരും
കുളിര്‍നിലാവിന്റെ തൂവല്‍...
(ചീനവല)
അരയന്റെയുള്ളം തെളിഞ്ഞു...
അരമണിത്തോണി നിറഞ്ഞു...
പുത്തന്‍ പൂവലകള് ഈ കടാപ്പൊറത്തു നിരത്തൂ
അത്തം പത്തോണത്തിന് പുത്തരി നിറപറ വയ്ക്കൂ
തിരച്ചാര്ത്തിലോടം തുഴഞ്ഞുപോയീടാം
(കാണാപ്പൊന്ന്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaanaponnum Thedi
Additional Info
Year:
1991
ഗാനശാഖ: