പൂപ്പട കൂട്ടിയൊരുങ്ങിയ

പൂപ്പട കൂട്ടിയൊരുങ്ങിയ ഞങ്ങടെ
പൂവണിമുറ്റത്ത് മുറ്റത്ത്
പൂവട നേദ്യം വച്ചൊരു
പൊന്നണിയാവണിമുറ്റത്ത് മുറ്റത്ത്
ആരാരോ പ്രജയെക്കാണാന്‍ ആവേശംകൊണ്ടു
ആ ബലി മാബലിയാഗതനായിന്നാമോദം പൂണ്ടു
(പൂപ്പട)

പൂവൊരുങ്ങി പൂമുഖത്ത് പുടമുറി ഘോഷിച്ചു
കാവൊരുങ്ങി കാവടിയാടി കണ്ണിണ മോഷ്ടിച്ചു
പറയാനൊരു വഴിയില്ല പറനിറയുന്നു എങ്ങും
കരയായൊരു കരയെല്ലാം കുരവയുയര്‍ന്നൂ
മാവേലിക്കോവില്‍ കാഴ്ചശീവേലി-
ക്കൊട്ടുണരുന്നു.. കൊട്ടുണരുന്നു...
(പൂപ്പട)

തുമ്പിതുള്ളി തുമ്പി വീണക്കമ്പിയിതു മീട്ടുന്നു
തുമ്പ തൂകും പുഞ്ചിരിയോണനിലാവിവള്‍ ചോര്‍ത്തുന്നു
പൊളിയായൊരു വാക്കില്ല പൊയ്‌മുഖമില്ല തെല്ലും
കളവാര്‍ന്നൊരു നോക്കില്ല കളവിളയില്ല
ഓണത്തിന്‍ നാട്ടില്‍ ഈണങ്ങള്‍ മൂളി
പാണന്മാര്‍ വന്നു... പാണന്മാര്‍ വന്നു...
(പൂപ്പട)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poopada kootiyorungiya

Additional Info

Year: 
1991
ഗാനശാഖ: 

അനുബന്ധവർത്തമാനം