ആവണിതന്‍ പൂക്കളത്തില്‍

ആവണിതന്‍ പൂക്കളത്തില്‍
തിങ്കള്‍‌പ്പക്ഷിയായ്, തിരുവോണമേ
ചിറകുകളില്‍ തൂവലുകള്‍ വിടരും
അഴകായ് അണയുക നീ
(ആവണിതന്‍)

തളിരണിപ്പൂങ്കിനാക്കള്‍ പൂവിടുന്ന രാത്രിയില്‍
ഒരു പനയോലതന്‍ മണിക്കുട ചൂടിയെന്‍
അഴകേ പൂവഴകേ അരികില്‍ നീയണയൂ
(ആവണിതന്‍)

ഏഴുതിരിപ്പൊന്‍‌വിളക്കില്‍ ദീപമാടും വേളയില്‍
ഒരു കൈക്കുടന്നയില്‍ നിറമുള്ള പൂവുമായ്
അഴകേ പൊന്നഴകേ അരികില്‍ നീയണയൂ
(ആവണിതന്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavanithan Pookkalathil

Additional Info

Year: 
1991
ഗാനശാഖ: