ഓണം തിരുവോണം തിരുവോണം
മഞ്ഞുമലയുടെ മേലേ
ഒരു ചിങ്ങനിലാവുദിച്ചു
തിരുവോണരാവിന്റെ
പടിവാതില്‍മുറ്റത്ത്
വര്‍ണ്ണദീപങ്ങള്‍ നിരന്നു
ഓണം തിരുവോണം തിരുവോണം
ചിറകടിയുടെ താളമായ്...
ചിരിയലയുടെ രാഗമായ്...
മഴവില്ലിലൂയലാടി വരവായ്...
ഒരു ചിങ്ങക്കാറ്റിന്‍ തേരില്‍ വരവായ്
തൃക്കളം ചൂടുന്ന പൂവിന്‍ ഇതളിലൊരു
പുത്തനാം പൊന്നോണരാത്രി...
(ഓണം)
പാണന്‍പാട്ടോളം തീര്‍ത്താടും നാട്ടിലെങ്ങും
ഓലപ്പൂങ്കുടയും ചൂടിവരുന്നു...
ചിത്രശിലതന്‍ മിഴിയോടെ...
പുഷ്പശരത്തിന്‍ തളിരോടെ...
തൃക്കളം ചൂടുന്ന പൂവിന്‍ ഇതളിലൊരു
പുത്തനാം പൊന്നോണരാത്രി...
(ഓണം)
പുള്ളോന്‍പാട്ടീണം കൊണ്ടാടും വീട്ടിലെങ്ങും
പാദസരങ്ങളും ചാര്‍ത്തിവരുന്നു...
ഇന്ദ്രധനുസ്സിന്‍ അഴകോടെ...
ചന്ദ്രകളഭക്കുറിയോടെ...
തൃക്കളം ചൂടുന്ന പൂവിന്‍ ഇതളിലൊരു
പുത്തനാം പൊന്നോണരാത്രി...
(ഓണം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Onam Thiruvonam
Additional Info
Year:
1991
ഗാനശാഖ: