പഞ്ചവർണ്ണപ്പൈങ്കിളിക്ക്
പഞ്ചവർണ്ണ പൈങ്കിളിക്ക് കണ്ണിലെന്തേ കള്ളനാണം
സുറുമ എഴുതീലേ
ഇരുന്നൊരുങ്ങില്ലേ
ആലിമാലി മേട്ടിലൂടെ
വെണ്ണിലാവിൻ തേരിലേറി
ആലിമാലി മേട്ടിലൂടെ
വെണ്ണിലാവിൻ തേരിലേറി
മാരൻ നിന്നെ കാണാൻ വരുമല്ലോ ഓ
[ പഞ്ചവർണ്ണ....
മണിമാറിലോ മാൻപേടകൾ
മണിതാലിയിൽ നിറമംഗലം
കുളിരലകൾ ചിരിതൂകുമ്പോൾ
കാറ്റലകൾ കളിപറയുമ്പോൾ
മെയ്യോട് മെയ് ചേർന്നുപോയ് ഞാൻ
പുന്നാര മണവാട്ടി നീചൊന്ന കിന്നാരം
പുന്നാര മണവാട്ടി നീചൊന്ന കിന്നാരം
അഴകിന്റെ നിറനാഴിനിറയെ
മണിമുത്ത് പൊഴിയുന്നപോലെ
[ പഞ്ചവർണ്ണ....
കളിതോഴിമാർ കണ്ടെങ്കിലോ
കളിയാക്കുവാൻ
വന്നെങ്കിലോ
മിസരി പൊന്നായിരമിതേ
മുഹബത്തിൻ തെളിമഴല്ലേ
നാമിന്നു പുതുമോടിയല്ലേ
ബദറുൽ മുനീറിന്റെ
പാട്ടൊന്നു പാടണ്ടേ
ബദറുൽ മുനീറിന്റെ
പാട്ടൊന്നു പാടണ്ടേ
ഇനിയെന്നുമൊന്നാണ് നമ്മൾ
ബഹറിന്റെ പൊരുളാണ് നമ്മൾ
[ പഞ്ചവർണ്ണ.....