സദാ നിൻ മൃദുഹാസം - F
സദാ നിൻ മൃദുഹാസം പകരുന്നു സോമരസം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗവിലാസ ചാരുതയായ്
പ്രിയമാദക മോഹിനിയായ്
രതിദേവത നീ ഉണരുമ്പോൾ
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
രജനീ..നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
മലർശരനുണരും നീയൊന്നു ചിരിച്ചാൽ
ഏകാന്തയാമങ്ങൾ രാഗിലമാകും
തങ്കക്കൈവിരലൊന്നു തഴുകിയാ -
ലാമ്പൽപ്പൂവുകൾ തൊഴുതുണർന്നുപോം
സ്വർണ്ണക്കാൽത്തളമേളമേകിയാൽ
മദകരനർത്തനമാടുമാശകൾ
നുരകൾ ചിന്നും ചഷകം നിറയും
നിന്നിലൊരായിരമഴകായ് ഞാനലിയും
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
രജനീ..നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
പാഴ്മുളപോലും ബാസുരിയാകും
അന്നെന്റെ പാഴ്ക്കുടിൽ താജ്മഹലാകും
ചിത്രമനോഹരരംഗഭൂമിയിൽ
ചാമരമേന്തിയ തോഴിമാരുമായ്
ചക്രവർത്തിയാം നിന്നെയെന്നുമെൻ
മണിയറയിൽ ഞാൻ തടവിലാക്കിടും
വാരിപ്പുണരും മധുരം ചൊരിയും
ചുംബനലഹരിയിൽ വീണുമയങ്ങും ഞാൻ
സദാ നിൻ മൃദുഹാസം പകരുന്നു സോമരസം
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗവിലാസ ചാരുതയായ്
പ്രിയമാദക മോഹിനിയായ്
രതിദേവത നീ ഉണരുമ്പോൾ
രജനി നിൻ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
സദാ നിൻ മൃദുഹാസം പകരുന്നു സോമരസം