ഉദയകാന്തിയിൽ
ഉദയകാന്തിയിൽ ഉഷമലരികളിൽ
പ്രസാദകാമുകഭാവം
ദലപുടങ്ങളിലുണരുകയായി
പ്രണയമുരളീ ഗീതം
(ഉദയകാന്തിയിൽ...)
ഹൃദയകലികയിലൊരു സുഗന്ധം
തഴുകിയുതിരുമ്പോൾ
തരളമിഴികളിലൊരു വികാരം
തളിരുചൂടുമ്പോൾ
പ്രാണനിൽ വന്നമൃതു ചൊരിയും
സുകൃതമറിയുന്നു
സ്നേഹതാരം സദയരുളും
കിരണമണിയുന്നു
(ഉദയകാന്തിയിൽ...)
പ്രേമസുരഭിലവീഥിയിൽ
നാം പാടിയലയുമ്പോൾ
രാഗലോലുപനായ് വസന്തം
ചാരെയണയുമ്പോൾ
ആത്മചേതന ഒരു സമാഗമ-
മധുരമറിയുന്നു
നിമിഷമെല്ലാം ശബളമാക്കാൻ
ശലഭമണയുന്നു
(ഉദയകാന്തിയിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Udayakanthiyil
Additional Info
Year:
1996
ഗാനശാഖ: