സംഗീതരത്നാകരം എന്നും

സംഗീതരത്നാകരം 
എന്നും രാഗങ്ങൾ വിളയുന്നൊ-
രാനന്ദസങ്കേതം
(സംഗീത...)

ചന്ദനശീതളശ്യാമവനങ്ങളിൽ
സന്ധ്യകൾ ചിറകാർന്നണയുമ്പോൾ
പിരിയും പകലിൻ മിഴിയിൽ വിരിയും
വിരഹകദംബങ്ങൾ
(സംഗീത...)

രജതവനികചൂടും അനുരാഗശോഭപോലും
കാറ്റിലൊഴുകി അരികിലണയും
നവകദനനനവുപോലും
കുസുമവനചാരുതയായ് മാറും
ശിശിരദലവേദനയായ് മാറും
ദിനങ്ങൾതൻ നിറങ്ങളിൽ
നിറങ്ങൾതൻ ലയങ്ങളിൽ 
അനുപദമറിയുക ഹൃദയവിദുരഗീതം
അനുദിനമറിയുക മധുരഋതുവിലാസം
ആ... 
(സംഗീത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sangeetha ratnakaram

Additional Info

Year: 
1996

അനുബന്ധവർത്തമാനം