മേളം ഈ മന്മഥമേളം

മേളം ഈ മന്മഥമേളം 
താളം സഞ്ജീവന താളം
നെഞ്ചം ഒരു മോഹത്തിൻ വൃന്ദാവനം
സ്വപ്നം ഒരു സ്വർഗ്ഗപതംഗം
സ്നേഹം അതിനാത്മ വസന്തം
ഉള്ളം പെയ്യാത്ത കണ്ണീർക്കണം
താരങ്ങൾ മീട്ടുമേതോ രാഗമല്ലോ
യാമങ്ങൾ മൂളുമേതോ ഗാനമല്ലോ
ജന്മങ്ങൾ കാവ്യം പോലല്ലോ 
(മേളം ഈ...)

ഉന്മാദം നൃത്തമാടുന്ന 
ദാഹങ്ങൾക്കുമുന്മാദ ഭാവം
ഒരു രാവിൻ പുഷ്പങ്ങൾ 
ഉദയത്തിൽ കൊഴിയുന്നു
ഒരു രാവിൻ ശലഭങ്ങൾ 
പുലരുമ്പോൾ പിരിയുന്നു 
അവസാനവും ആരംഭവുമില്ലാതെ

സ്റ്റോപ്പ് ഇറ്റ് ഐ സേ സ്റ്റോപ്പ് ഇറ്റ്
ആ....
സ പമപ നിപമഗമ ഗാ മ പധപ മഗരിഗസ
സരിഗമപ സനിപമഗ രിഗമപധനിധപ മഗരി
ഗമപധ മഗരിഗമപമപ രിഗമഗ രിസ
(മേളം ഈ...)

ആരോഹങ്ങൾ അവരോഹങ്ങൾ സംഗീതത്തിൻ ചങ്ങാതികൾ
സന്തോഷങ്ങൾ സന്താപങ്ങൾ 
കാലം തന്ന കൈനീട്ടങ്ങൾ
സാഫല്യങ്ങൾ തേടിപ്പോകും 
വഴിയറിയാതെ നാം
സാമീപ്യത്തിൻ സ്വർഗ്ഗം തേടും പരമാർത്ഥമറിയാതെ നാം
സുഖം കൊതിക്കുന്ന ചിത്തങ്ങൾ 
സ്വരം കൊതിക്കുന്ന മൗനങ്ങൾ
ഇരവുകൾ പകലുകൾ മഴവേനലുകൾ
മിഥ്യാപുരാണങ്ങൾ സങ്കല്പചിത്രങ്ങൾ
(മേളം ഈ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Melam eemanadhamelam

Additional Info

Year: 
1996