നാം പാടുമ്പോൾ
നാം പാടുമ്പോൾ വിണ്ണിൻ പുഷ്പങ്ങൾ
തുടുക്കും പൂവാകെ തുടുക്കും ലാവണ്യം
തുമ്പപ്പൂന്തേനുണ്ണും തുമ്പിക്കും മക്കൾക്കും
പൊന്മേഘത്തേന്മാവിൽ കുടിവെയ്ക്കും
മൈനയ്ക്കും
കണ്ണിൽ സ്വപ്നങ്ങൾ വെഞ്ചാമരം ചൂടി
എത്തുന്നിതാ
ഉല്ലാസം ഈ ആഘോഷം ഈ പാട്ടിൽ
ചേർക്കാൻ വാ
ഈ പൂങ്കാറ്റിൻ സ്നേഹസംഗീതം
പറക്കും പൊൻതൂവൽ കുറിക്കും സന്ദേശം
മൈലാടുമീക്കാടും മാനോടുമീ മേടും
മൗനത്തിനീക്കൂടും വാത്സല്യം തൂകുമ്പോൾ
ആകാശപുഷ്പങ്ങളറിയാതെയാത്മാവിൽ
മൂടുന്നിതാ
ഈ മണ്ണിൽ ഈ വിണ്മേട്ടിൽ ഇന്നാഹ്ളാദ സാമ്രാജ്യം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Naam paadumbol
Additional Info
Year:
1996
ഗാനശാഖ: