പണ്ടേ മനസ്സിന്റെ
പണ്ടേ മനസ്സിന്റെ അംബരസീമയില്‍
കണ്ടതീ പൗര്‍ണ്ണമിയായിരുന്നു
അഴകിന്റെ സാഗരം മുന്നില്‍ത്തുറന്നി-
ട്ടൊരഭിലാഷജാലകമായിരുന്നു
(പണ്ടേ...)
ഹേമന്ത നീലിമയ്ക്കുള്ളില്‍
വെള്ളിമേഘമലിയും പോലെ
ബന്ധുര മൗനത്തിനുള്ളില്‍
കുഞ്ഞുപൂവു വിരിയും പോലെ
അനുരാഗമാം തരുശാഖിയില്‍
അതിലോല സ്വരപഞ്ചമം
അഴകിന്റെ ദീപമാം
നയനങ്ങളകതാരിലൊരു മോഹനാളം കൊളുത്തിയെങ്കില്‍
പണ്ടേ മനസ്സിന്റെ അംബരസീമയില്‍
കണ്ടതീ പൗര്‍ണ്ണമിയായിരുന്നു
അന്തിനിലാവിന്റെ മാറില്‍
പൂക്കും നക്ഷത്രഭംഗികള്‍ പോലെ
മഞ്ഞില്‍ നിലാവിന്‍ ദളങ്ങള്‍
മെല്ലെ വീണു പൊഴിയും പോലെ
മനമാകെയും നിന്നോര്‍മ്മയില്‍
പനിനീരണിഞ്ഞു നില്‍ക്കും
അഴകിന്റെ മേടയില്‍
പാതിയുറക്കത്തില്‍ നീയെന്റെ
പേരു വിളിച്ചുവെങ്കില്‍
(പണ്ടേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pande manassinte
Additional Info
Year:
1996
ഗാനശാഖ: