എൻ പി നിസ
സ്ക്കൂൾ അദ്ധ്യാപകനായ എൻ പി ഉണ്ണിക്കൃഷ്ണന്റെയും കൃഷിവകുപ്പിൽ ഉദ്യോഗസ്ഥയായ ചന്ദ്രികയുടെയും മകളായി മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ ജനിച്ചു. പരിയാപുരം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസം നേടിയ നിസ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്ക്കൃത കോളേജിൽ നിന്നും ബിരുദം നേടി. അതിനു ശേഷം തൃശ്ശൂർ വലപ്പാട് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നിന്നും ബി എഡ് പൂർത്തിയാക്കി. തുടർന്ന് ട്രിവാൻഡ്രം പ്രസ് ക്ലബ്ബിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി.
അമൃത ടിവിയിലെ റിയാലിറ്റി ഷോയായിരുന്ന വനിതാരത്നം പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടാണ് നിസ ടെലിവിഷൻ മേഖലയിൽ എത്തുന്നത്. പിന്നെ അവതാരകയായി തുടങ്ങി. ദൂരദർശൻ, ഏഷ്യാനെറ്റ്, കൈരളി, അമൃത, ജയ്‌ഹിന്ദ് ചാനലുകളിൽ അവതാരക ആയി പ്രവർത്തിച്ചു. അഞ്ച് വർഷം മീഡിയ വൺ ചാനലിൽ ബ്രോഡ്കാസറ്റ് ജേർണലിസ്റ്റായി ജോലിചെയ്തു.
വി കെ പ്രകാശ് സംവിധാനം ചെയ്ത കെയർഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നിസ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് എന്റെ മെഴുതിരി അത്താഴങ്ങൾ, ഹലാൽ ലൗ സ്റ്റോറി, ഓപ്പറേഷൻ ജാവ, നാരദൻ.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും നിസ അഭിനയിച്ചു. അഭിനയിച്ച ഷോർട് ഫിലിമുകൾ ശബ്ദിക്കുന്ന കലപ്പ (ജയരാജ് -പൊൻകുന്നം വർക്കിയുടെ ചെറുകഥയെ ആസ്പദമാക്കി) ,കത്രിക്കുട്ടി, കാൻവാസ് (വിജയ് ബാബുവിനൊപ്പം )-ആൻ.
നിസയുടെ - ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം