മയൂരി

Mayoori
Mayoori-Actress
Date of Death: 
Wednesday, 15 June, 2005

2000-2005 കാലഘട്ടത്തിൽ മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്തു കടന്നുപോയ നടിയായിരുന്നു മയൂരി.കൊൽക്കത്തയിൽ ജനിച്ചു ചെന്നൈയിൽ വളർന്ന മയൂരിയുടെ ആദ്യചിത്രം കന്നഡയിലെ "സർവഭൗമ" ആയിരുന്നു.മലയാളത്തിൽ മയൂരിയെ ശ്രദ്ധേയയാക്കിയത് ആകാശഗംഗയിലെ യക്ഷിയുടെ വേഷമായിരുന്നു.സമ്മർ ഇൻ ബേത്ലഹേം,പ്രേം പൂജാരി,അരയന്നങ്ങളുടെ വീട്  തുടങ്ങിയ  ചിത്രങ്ങളിലും മയൂരി വേഷമിട്ടു.വിസിൽ, 7 ജി റെയിൻബോ കോളനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഏതാനും കന്നഡ ചിത്രങ്ങളിലും മയൂരി അഭിനയിച്ചിരുന്നു.തൻ്റെ ഇരുപത്തിരണ്ടാം വയസിൽ വ്യക്തിപരമായ കാരണങ്ങളാൽ 2005  ജൂൺ 15ന് ചെന്നൈ അണ്ണാ നഗറിലെ വീട്ടിൽ വച്ച് മയൂരി ജീവനൊടുക്കി.