വാർമുടിത്തുമ്പിൽ
വാർമുടിത്തുമ്പിൽ നീർമണിപ്പൂവുമായ്
മാറിലൊരീറൻ പൂന്തുകിൽ മാത്രമായ്
വാരൊളിതിങ്കൾ കൊടിപോലെ
കുളി കഴിഞ്ഞവൾ വന്നെൻ മുന്നിൽ നില്പൂ
വാർമുടിത്തുമ്പിൽ നീർമണിപ്പൂവുമായ്
മാറിലൊരീറൻ പൂന്തുകിൽ മാത്രമായ്
വാരൊളിതിങ്കൾ കൊടി വന്നു
രജനീഗന്ധികൾ പൂവിടുന്ന വാടിയിൽ
പവിഴ മാതള മലരുകളോ
അധരം കുങ്കുമ നിറമല്ലോ
നിന്റെ പൂമിഴി ഇതളുകളിൽ
ആരു നീലാഞ്ജനമെഴുതി
അതു കോടക്കാറൊളിവർണ്ണൻ
പണ്ടേ തന്നതല്ലയോ (വാർമുടി...)
പകലു പോകുവതറിയാതെ
ഇരവു വന്നതുമറിയാതെ
പ്രണയകാവ്യത്തിൻ മധുരിമയിൽ
പലതും ഞാൻ മറന്നിരുന്നേ പോയ്
എന്നോടക്കുഴൽ വിളിനാദം നിന്നെ
രാധയാക്കിയില്ലേ (വാർമുടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaarmudi Thumbil
Additional Info
ഗാനശാഖ: