കള്ളിക്കുയിലേ
കള്ളിക്കുയിലേ കഥ ചൊല്ലും കുയിലേ
കാണാക്കൊമ്പിൻ കൂട്ടിലിരുന്ന് പാടും കുയിലേ (കള്ളിക്കുയിലേ...)
കുറുമൊഴി മുല്ലപ്പൂ കുടി പകരും
സുഖ പരിലാളന ലഹരിയിലോ (2)
ചിരിയേറ്റ വാ കണ്ട് മഞ്ജരികൾ
മധുമാസ കല്പം തീർക്കുകയോ
പഞ്ചമരാഗം തീർക്കുകയായ്
എൻ പുന്നാരക്കുയിലേ (കള്ളി...)
കരളിലെ മോഹത്തിൻ കഥ പാടും
കള കാണാക്കുയിൽ ഞാനല്ലോ (2)
എതിരൊളീ പാടാൻ കഥ കേൾക്കാൻ
കരുതിയിരുന്നയാൾ വന്നില്ല
നെഞ്ചിലെ നോവിൻ പുല്ലാങ്കുഴലിൻ
ചുണ്ടു വിതുമ്പുകയായ് (കള്ളി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kallikkuyile