മെർക്കുറി ലാമ്പു വീണു
മെർക്കുറി ലാമ്പു വീണു
അയ്യോ പൊട്ടിത്തെറിച്ച പോലെ
എസ്എൽവി റോക്കറ്റൊന്ന്
വഴി വിട്ട് തിരിച്ച് വന്നു
പുത്തനായ് വാങ്ങിയൊരു
ആ മിഗ്ഗോ മിറാഷോ ഇവൾ
ഹം കൈസേ ഹേ കൈസേ ഹേ
ഹം കൈസേ ഹേ ലഡ്കീ
അരരരരേ മെർക്കുറി ലാമ്പു വീണു
അയ്യോ പൊട്ടിത്തെറിച്ച പോലെ
എസ്എൽവി റോക്കറ്റൊന്ന്
വഴി വിട്ട് തിരിച്ച് വന്നു
എഫ്16 ഫ്ലൈറ്റുപോലാകേണം ആൺപിള്ളേർ
മിഗ്ഗൊക്കെ ഔട്ട്ഡേറ്റഡാ
റൂട്ട് മാപ്പേ തന്നില്ല റൺവേ ക്ലിയറല്ല
ക്രാഷ്ലാൻഡ് ചെയ്തോട്ടേ
ഞങ്ങൾ ക്രാഷ്ലാൻഡ് ചെയ്തോട്ടേ
ഹേ മെർക്കുറി ലാമ്പു ഞാൻ
പുത്തനാം മിറാഷു ഞാൻ
യുദ്ധവും ശാന്തിയും ഒക്കെയും കൈയ്യിലാ
ഹം കൈസേ ഹേ കൈസേ ഹേ
ഹം കൈസേ ഹേ അരേ ബോൽ
മെർക്കുറി ലാമ്പു വീണു
അയ്യോ പൊട്ടിത്തെറിച്ച പോലെ
എസ്എൽവി റോക്കറ്റൊന്ന്
വഴി വിട്ട് തിരിച്ച് വന്നു
എസ്ടിഡി ഫോൺ പോലെ
ഡയൽ ചെയ്താൽ സെക്കന്റിൽ കിട്ടേണം
കോളൊക്കെ സെക്കന്റിൽ കിട്ടേണം
ഡയലെത്ര ചെയ്താലും ലൈൻ ബിസി
എന്നല്ലേ റെക്കോർഡഡ് വോയ്‌സ് വരൂ പെണ്ണിൻ റെക്കോർഡഡ് വോയ്‌സ് വരൂ
മൈക്രോവേവ് ലിങ്ക് ഞാൻ
സോഫ്റ്റ് വെയർ ചിപ്പ് ഞാൻ
ഇത്തിരി ചിപ്പിതൻ ചെപ്പിലെ മുത്തു ഞാൻ
രാമയ്യാവസ്താവയ്യ...
പെണ്ണൊന്ന് ചിരിച്ചെന്നാൽ ചുണ്ടത്ത്
വിരിയുന്ന ചെമ്പനീർ മണിപൂവ്
നുള്ളി ഞാൻ എടുത്തോട്ടെ
ഹം കൈസേ ഹേ കൈസേ ഹേ
ഹം കൈസേ ഹേ ലഡ്കീ
ഹം കൈസേ ഹേ കൈസേ ഹേ
ഹം കൈസേ ഹേ അരേ ബോൽ