ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന്
കൊണ്ടു കൊടുക്കാമോ നീ
കുറിമാനം കാറ്റേ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കദളിവാഴ തൊടിയിൽ കുങ്കുമം
ചിതറി വീഴും സന്ധ്യയിൽ
പാടുംപുഴതന്‍ താഴെപ്പടവില്‍
കാത്തിരിപ്പുണ്ടാകും - അവള്‍
കാര്‍ത്തികപ്പൂ പോലെ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
പകലു പോയ് പവിഴ മല്ലിക-
ക്കൊടികള്‍ പൂക്കും വേളയില്‍
ഓളപ്പടവില്‍ തോണിപ്പടിയില്‍
പാടിയിരിക്കും ഞാൻ
പാതിരാപ്പൂ പോലെ
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ
കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്ന്
കൊണ്ടു കൊടുക്കാമോ നീ
കുറിമാനം കാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chellacheru kaatte chembakappoonkaatte
Additional Info
Year:
1994
ഗാനശാഖ: