തിരമാലകൾ മൂടിയ യൗവനം

തിരമാലകൾ മൂടിയ യൗവനം
നിറമാലകൾ ചൂടിയ മേനിയിൽ തിരുവാതിരയോടെതിരേൽക്കും
പ്രായമേ..ഒന്നീ
നീലോൽപലമിഴിരണ്ടും
ഇന്നു നീ തുറക്കില്ലേ..
നിന്റെ നാണമുറങ്ങും ചുണ്ടിൻ..
ചുംബനം എനിയ്ക്കല്ലേ...

പൂനിലാവിനാലോലമേഞ്ഞൊരെൻ പാതിരാമണൽക്കൂരയിൽ
സഖീ നിനക്കായ് നീർത്തീ ഞാൻ
തൂവൽ മഞ്ചങ്ങൾ ചപ്രമഞ്ചശയ്യാതലങ്ങളിൽ
എത്രയെത്ര നക്ഷത്രരാത്രികൾ
നമുക്കായ് എത്തുന്നു
നമ്മെ തേടുന്നു
ഒന്നിനി വരൂ കൺമണി വരു..

മാരിവില്ലുകൾ മോടികൂട്ടുമെൻ ജാലകങ്ങളിൽ നീ വിടർത്തുമീ മിഴിപ്പൂ നാണത്താൽ താനേ കൂമ്പുമ്പോൾ തമ്മിലംഗുലീമാല മേനിയിൽ
നെയ്തു ചാർത്തി നാം വീണുറങ്ങുവാനൊരുങ്ങും
ഒന്നാകും നമ്മൾ ഒന്നാകും
ഒന്നിനി വരു കൺമണി വരു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiramalakal moodiya yauvanam