ഒരു തംബുരു നാദസരോവരം
ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദ മരാളകം
തൻ വെൺചിറകേഴും വീശി മന്ദമായ്
സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ്
ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ്
വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം
പൊൻ കിനാക്കൾ തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ
മോഹങ്ങൾ ഓരോ ദാഹങ്ങൾ
നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ
തുഴഞ്ഞും നീരാടി വീണ്ടും നീരാടി
എന്തൊരു സുഖം എന്തൊരു രസം
(ഒരു തംബുരു..)
നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ
വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ
തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ
ഉല്ലാസം എന്നും സല്ലാപം
എന്തൊരു മദം എന്തൊരു ലയം
(ഒരു തംബുരു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru thamburu