മുത്തുപ്പന്തൽ മുല്ലപ്പന്തൽ

 

മുത്തുപ്പന്തൽ മുല്ലപ്പന്തൽ
മുറ്റത്തെല്ലാം തട്ടുപ്പന്തൽ
തപ്പും കൊട്ടി താളം തട്ടി
തത്തക്കുട്ടീ നിന്നെ കെട്ടാൻ

കുളിരു പൊതിയുമീ കവിളിലിഴയണം പുതിയ പൂമണം
അതു നിലാവണം  പവിഴം തിരുമ്മി ചൊടിയിലൊഴുകണം
മധുര തേൻ കണം ലഹരിയാകണം
അനുപമാ‍ലിംഗനാംഗം
അസുലാഭാനന്ദം ആമുഗ്ദ്ധം
തിങ്കൾ പെയ്യും  തങ്കം മേയും
അങ്കത്തട്ടിൽ തഞ്ചക്കട്ടിൽ
അങ്കം വെട്ടാൻ ചുങ്കം വേണം
ചുങ്കം കെട്ടാൻ ചുണ്ടും വേണം

തളിരു തഴുകുമീ തണുവിലെഴുതണം ലളിത ഗീതകം
പ്രണയ നാടകം ശയന സുഖരസം
അധര ശ്രുതിലയം മിഥുനസാധകം സുഗമ സുന്ദരം
സ്വരസംഗീതാനുബന്ധം
സരിഗമപധനി ശബ്ദം
മട്ടുപ്പാവിൽ പള്ളിത്തുട്ടിൽ
പുള്ളിക്കട്ടിൽ പൊന്നും കട്ടി
പൊന്നുംകട്ടീ ആണോ പെണ്ണോ
രണ്ടായാലും ഇള്ളേ ഇള്ളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthupanthal Mullapanthal