തീരം തേടി തിര വന്നു കരളേ

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ

തിര പുൽകി കരയവേ കര കണ്ണീർ ചൊരിഞ്ഞൂ

കരയും ഞാൻ കരൾപൊട്ടി കര പണ്ടേ ചൊല്ലീ

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

നിദാന്തമാം സ്‌നേഹമാണ് സ്വർഗ്ഗമെന്നവർ പറഞ്ഞൂ

നിദാന്തമാം സ്‌നേഹമാണ് സ്വർഗ്ഗമെന്നവർ പറഞ്ഞൂ

സുരലോകസുഖം നേടാ‍ൻ തെരഞ്ഞുചെന്നവർ നിങ്ങൾ

സുരലോകസുഖം നേടാ‍ൻ തെരഞ്ഞുചെന്നവർ നിങ്ങൾ

കപടഭൂമിയിൽ കണ്ടോപറയൂ സുരലോകം നിങ്ങൾ

സുഭഗസ്വർഗ്ഗം നിങ്ങൾ

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

(ഹമ്മിങ്)

കണ്ണീരലകൾ ആശ്വാസതീരം തേടും തിരയായ്

കണ്ണീരലകൾ ആശ്വാസതീരം തേടും തിരയായ്

അണയവേ അനുകമ്പ കാട്ടിനിൽപ്പവർ നിങ്ങൾ

അണയവേ അനുകമ്പ കാട്ടിനിൽപ്പവർ നിങ്ങൾ

കപടഭൂമിയിൽ കാട്ടും അനുകമ്പ അഭയമോഹങ്ങൾ കളയൂ,

അഭയമോഹങ്ങൾ കളയൂ

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

തീരം തേടി തിര വന്നു കരളേ നീ കരഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Theeram thedi thira vannu

Additional Info