കണ്ണിന്റെ കര്‍പ്പൂരം - F

കണ്ണിന്റെ കര്‍പ്പൂരം
കരളിനോ സായൂജ്യം
മടിയില്‍ നീ മയങ്ങൂ
എന്റെ രാഗനിലാവിതില്‍
(കണ്ണിന്റെ...)

നീ എന്റെ ജീവതരംഗം
നീ എന്റെ മോഹപതംഗം
ചാരുപൂക്കള്‍ വിലാസലതകള്‍
പൂര്‍ണ്ണചന്ദ്ര മയൂഘങ്ങള്‍
മിനുങ്ങും ഹിമകണികകളും
എന്തിതേ മധുരമധുരമായ്
എന്റെ രാഗ നിലാവിതില്‍
(കണ്ണിന്റെ...)

നീ എന്റെ ഏകധനവും
നീ എന്റെ മോക്ഷസുഖവും
ദാഹമാര്‍ന്ന എന്‍മുകിലേ
മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍
മഹിത മോഹഹൃദയമേ
കനക കിരീടം തന്നു ഞാന്‍
എന്റെ രാഗനിലാവിതില്‍
(കണ്ണിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninte karppooram

Additional Info

Year: 
1982