നീ വരില്ലേ നിന്റെ അനുരാഗ
നീ വരില്ലേ.. നിന്റെ അനുരാഗ തംബുരു മീട്ടുകില്ലേ
ഓമനസ്വപ്നങ്ങള്‍ എന്റെ ദേവാ
നീ വരില്ലേ.. നിന്റെ അനുരാഗ തംബുരു മീട്ടുകില്ലേ
ഓമനസ്വപ്നങ്ങള്‍ എന്തേ ദേവാ
നീ വരില്ലേ ... ദേവാ..
പൂജാ ദീപം കൊളുത്തി
സ്നേഹ കോവിലില്‍ ദേവനു വേണ്ടി (2)
അഷ്ടമംഗല്യം ഒരുക്കി ഞാന്‍
ആരതി എന്നും തുടര്‍ന്നു പോന്നു
ആരതി എന്നും തുടര്‍ന്നു പോന്നു
ഏകാന്തന്‍ നീ കണ്ടില്ലാ...
(നീ വരില്ലേ ...)
പൂജാപുഷ്പം ഇല്ലാ
മോഹവാടിയില്‍ പൂക്കണി മാഞ്ഞു (2)
മധുരക്കിനാക്കള്‍ മറഞ്ഞു പോയ്
മായിക സ്വപ്നം തകര്‍ന്നു പോയ്
മായിക സ്വപ്നം തകര്‍ന്നു പോയ്
ജീവേശാ നീ വരില്ലേ
(നീ വരില്ലേ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nee varille