തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും
നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
കാലങ്ങളേറെ കൊഴിഞ്ഞാലും
കാതങ്ങളേറെ കഴിഞ്ഞാലും
ശലോമോന്റെ ഗീതങ്ങളാകുന്നവേ
നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)

വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ
കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ
ഇലത്തുമ്പീ നീയോ പറന്നാട്ടേ
പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
എൻ അഴകിന്നരികെ  ചിറകു വിരിയാൻ കനവു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)

ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ
തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ
നീ തിരകളെഴുതും  നുരകളറിയാൻ കുളിരു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
(തമ്മിൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thammil thammil

Additional Info

അനുബന്ധവർത്തമാനം