മഞ്ഞിൻ വെള്ളി തൂവൽ

മഞ്ഞിൻ വെള്ളിത്തൂവൽ ചുറ്റി
മാറിൽ ലില്ലി ചന്തം ചൂടി
മാറ്റൊന്നേറും കാണിപ്പൊന്നാണു നീ
നീലക്കാടിനുള്ളിൽ തെന്നി
ചോലത്തീരത്തെങ്ങോ പൊങ്ങി
കാലത്തെന്നെ തേടും   കാറ്റാണു നീ
കണിയായ് മാറുന്ന മാലാഖ നീ
കസവിന്‍ചേലുള്ള മാൻ പേട  നീ
സ്വയം മറന്ന പോലെ നിന്ന നേരം
(മഞ്ഞിൻ വെള്ളി)

നെഞ്ഞം  പിടഞ്ഞതെന്തിനാണിന്നു നീ
നാടന്‍ വഴി നീളേ നീളേ
എന്നെ തിരഞ്ഞോടീ നീ തെന്നലേ
ചുണ്ടിൽ കുഴൽ കൊഞ്ചലോടെ
ശീലം മറന്നീടുവാന്‍ വയ്യെ-
-നിക്കൊരോ പുലര്‍ വേളയിലും
നീയോ വിളിച്ചെന്നെയുണർത്തുമൊ
രീറന്‍ മണിനാദമെങ്കിൽ
ഉദയം ഞാനെന്നൊ നിന്നുയിരാകെ
ഹൃദയം തുള്ളുന്നോ ആലില പോലെ
എന്നിൽ വന്നൊരഴകെ വിരിഞ്ഞൊരെന്റെ മിഴിയെ
തൊടുന്ന ഭാഗ്യ ശോഭയാണു നീ...
നീലക്കാടിനുള്ളിൽ തെന്നി
ചോലതീരത്തെങ്ങോ പൊങ്ങി
കാലത്തെന്നെ തേടും   കാറ്റാണു നീ
(മഞ്ഞിൻ വെള്ളി)

ഓരോ പകല്‍ ചേരുവാന്‍ മൗനമൊ
രാവിന്‍ ചിരി ചന്തമോടേ
നിന്നെ വരവേല്ക്കുവാനായിരം
പൊന്നിന്‍ തിരി നീട്ടി മെല്ലെ
ഞാനോ പെരുന്നാളിലെ നാളമായ്
എന്നും തെളിയുന്നുവെങ്കിൽ
മുന്നില്‍ തിരി പോലെ നിന്നെങ്കിലൊ
നിന്നില്‍ സുഖമേറേയല്ലെ
അകലെ നിന്നും നീ പോരുകയില്ലേ
അരികില്‍ ചേരാനൊ മോഹമിതേറെ
ഞാൻ വരുന്ന വഴിയേ മനം നിറഞ്ഞു തനിയെ
കൊതിച്ചു പോയതെന്തിനാണു നീ
(മഞ്ഞിൻ വെള്ളി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin vellithooval

Additional Info

അനുബന്ധവർത്തമാനം