പാപ്പീ അപ്പച്ചാ എടാ മോനെ

പാപ്പീ അപ്പച്ചാ എടാ മോനേ പാപ്പീ
എന്താ എന്റപ്പച്ചാ
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം
എന്റെപ്പച്ചനോടല്ലേ അപ്പച്ചോ !

പാപ്പി അപ്പച്ചാ പാപ്പി അപ്പച്ചാ
പാപ്പി ഏയ് അപ്പച്ചാ പാപ്പി അപ്പച്ചാ
പൊടി വാറ്റും വാറ്റുണ്ടപ്പാ പരിശുദ്ധാത്മാവേ
പെട തന്നാൽ പൊട്ടിക്കീറും കുട്ടിത്താറാവേ
രാക്കുന്നേലന്തിക്കത്താഴം കറിയുണ്ടേൽ കള്ളും മുത്താഴം

കുന്നേൽ പള്ളി കുർബാനയ്ക്ക് മലകേറി പോകുമ്പം
കുരിശായ് ചുമന്നില്ല്യോടാ
കള്ളിൽ മുങ്ങി കാവാലത്തെ കപ്പേളേ  വീണപ്പോൾ
തോളേൽ ഞാൻ കേറ്റീട്ടുണ്ടപ്പാ
ഉപദേശം പറയല്ലേ നീ ഉപചാരം ചമയല്ലേ
പരവേശം കാട്ടല്ലേ ഈ കളിദോഷം മാറൂല്ല
ഒഴിയോ ഒഴി അന്തിപൂങ്കള്ള് ആഹാ ആഹാ
ഒഴിയോ ഒഴി അന്തിപൂങ്കള്ള് ആഹാ ആഹാ
സുറിയാനി കൃസ്ത്യാനി ഇതു മോന്തി ചാവല്ലേ
പെരുന്നാളിനു പള്ളീൽ പോകണ്ടേ
കെടു കാര്യം കണ്ടാൽ മിണ്ടല്ലേ
തൊടുന്യായം കേട്ടാൽ മിണ്ടല്ലേ

ആനച്ചൂരേറ്റമ്പാഴത്തെ  ചെമ്പാവ്  ചേക്കേറുമ്പം
കുമ്പാള കുരുന്നായ്
കുന്നിക്കുരു കുരുമുളകിന്നോളം നേദിച്ചിട്ട പെങ്ങക്കൊരു തണലായ്
പറയാതെന്നപ്പാ ഈ പഴംകാര്യം കേക്കൂല്ലാ
എഴയാതെടാ മോനേ നിൻ മൊഴിമാറ്റം കാണൂല്ലാ
ഒഴിയോ ഒഴി അന്തിപൂങ്കള്ള് ആഹാ ആഹാ
ഒഴിയോ ഒഴി അന്തിപൂങ്കള്ള് ആഹാ ആഹാ
അമ്മച്ചി അറിഞ്ഞാല്ലോ അത്താഴം മുട്ടൂല്ലേ
നാട്ടാർക്കും നമ്മൾ  മിസ്സേടാ അതേടാ മോനേ
കെടുകാര്യം കണ്ടാ മിണ്ടല്ലേ
കെടുകാര്യം കേട്ടാ മിണ്ടണ്ടേ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pappi appacha

Additional Info