സിന്ദൂരതിലകവുമായ്
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാർദ്രമായി നീ മോഹങ്ങൾ തന്നു പോ(2)
പ്രേമത്തിൻ കഥകളുമായി പറന്നു വന്നു തെന്നലും
പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരിമ രിമനി സധപ (സിന്ദൂര...)
കരളു കരളുമായ് മനസ്സു മനസ്സുമായ് ആടിപ്പാടി ചേർന്നല്ലോ (2)
ഇളം കിളീ ഇണക്കിളീ
ഇനിയും നീ വരുകില്ലേ
കുളിരുമായി നീ മധുരമായി നീ
മൃദുലഭാഷിണീ പറന്നു പറന്നു വാ
പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരിമ രിമനി സധപ (സിന്ദൂര...)
കൊതിച്ചു കൊതിച്ചു ഞാൻ ചിരിച്ചു ചിരിച്ചു ഞാൻ ഗാനം പാടി വന്നല്ലോ (2)
മരാളികേ മനോഹരീ
ഇനിയും നീ വരുകില്ലേ
മിഴിയിലായിരം കഥയുമായ് നീ
ഹൃദയമോഹിനീ പറന്നു പറന്നു വാ
പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരിമ രിമനി സധപ (സിന്ദൂര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sindoorathilakavumaay
Additional Info
ഗാനശാഖ: