പാതിരാതാരമേ

പാതിരാ താരമേ  സ്‌നേഹപ്പൂക്കള്‍ ഞാന്‍ ചോദിച്ചു
ആ രാവിലോ ഏകാന്തനായ്  പ്രണയാര്‍ദ്രഗാനവുമായി  (പാതിരാ)

നീലാംബുജം അന്നു മിഴി തുറന്നു
അരികില്‍ നീ ചിരി തൂകി നിന്നു
സുന്ദരി നീ വന്നു ചേര്‍ന്നു ചാരേ സുഗന്ധം
എന്നില്‍ നീയും ഞാനോ നിന്നിലലിഞ്ഞു (പാതിരാ)

നീരാടുവാനന്നു പുഴ വിളിച്ചു
കരയില്‍ പൂ ചിരി തൂകി നിന്നു
പുഞ്ചിരിയായ് വെണ്ണിലാവ്  ദൂരേ വസന്തം
എന്നില്‍ നീയും  ഞാനോ നിന്നിലലിഞ്ഞു (പാതിരാ)

------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathira tharame