പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍

പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍ 
ഒരു പ്രേമഗായകന്‍ വന്നിടും
പുളകത്തിന്‍ പൂമാല വിരിമാറില്‍ ചാര്‍ത്താന്‍ 
ഒരു പ്രേമഗായകന്‍ വന്നിടും
ഇനിയും ഗാനം പാടിടുവാനായി
തനിത്തങ്കമേ..നിധികുംഭമേ.. 
വിരിഞ്ഞപൂവനക്കളിപ്പറമ്പില്‍

മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌
അഴകായ്‌ ഒഴുകി ഒരു സ്വരരാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ചൊരിയാന്‍ വാ നീ
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരിതൂകി ഒരു ഗാനമായ്‌... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulakathin poomaala

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം