കൃഷ്ണാ നീ വരുമോ
കൃഷ്ണാ നീ വരുമോ
യമുനാതീരത്തെ അരയാലിൻ കൊമ്പത്ത്
ഗോപികമാരുമായ് ലീലകളാടുവാൻ
കൊതി വിതച്ചു ചതിച്ചു
ഹേയ് തെറ്റി അങ്ങനെയല്ല
തനിക്ക് നല്ല നിശ്ചയമാണോടോ
എന്നാലൊന്നു ശരിയായ് പാടെടാ വാനരാ കേൾക്കട്ടെ
ഒരു വസന്തം വിരിച്ചു കാർവർണ്ണൻ ഗോപാലൻ
യമുനാതീരത്തിൽ അന്നൊരു നാളിൽ
കൃഷ്ണാ നീ വരുമോ
ഉം വരും..
നീയൊരുത്തനായ് വന്നു നാട്ടിലെ ജീവിതം തകർത്തല്ലോ
നിന്നെയോർത്തെന്റെ മാനസം വൃഥാ വേദനയായിടുന്നു
നാട്യമെന്ന പേർ ചൊല്ലി നാട്ടിലെ വേട്ട നീ ആടിടുന്നു
നിന്നെയോർത്തെന്റെ കൈ തരിക്കുന്നു ദുഃഖവും തോന്നീടുന്നു
ഒരുങ്ങിയിരുന്നോ നിനക്ക്
വിരുന്നു തരുന്നു ശരിക്ക്
നിന്നുള്ളിലെ മോഹങ്ങൾ വേണ്ടാ
എന്നുള്ളിലെ മോഹം ഞാൻ തീർക്കും
നിന്നുള്ളിലെ മോഹങ്ങൾ കയ്യിൽ
എന്നെന്നും മോഹങ്ങളായ് നിൽക്കും
ഇനി നീ തനിച്ചു നടന്നു പോകുമ്പോൾ
തരുന്നു നാലിടി ചെവിക്കു നുള്ളിക്കോ
ഒരു ചെറു തൃണമാണു നീ
വെറുമൊരു പുഴുവാണു നീ (2)
നീയിരുന്നു നീചമായി എന്നെ
വേല വെച്ചു മോശമാക്കി തീർത്തു
ഞാനൊരുത്തനിന്നു തന്നെ നിന്റെ ട്യൂഷനൊക്കെ മാറ്റി വിട്ടുകൊള്ളാം
ഒരു ചെറു വിരലിനു പോലുമില്ല ഇളകിയ വാരിയെൽ താഴെയിടും
ഒരു ചെറു ചിരി വരും നിന്റെ വധം കേൾക്കുകിൽ
കഴുതയും നാണിച്ചു പോകും തരികിട ചെറുകിട
ഒരു പെട തിരുകിട
അടി തരും ഇടി തരും കടി തരും പെട തരും
ഇടിയെടാ കടിയെടാ പിടിയെട ഒടിയെടാ
മുടിയെട് ചെറുകിടെ തരികിടെ തിരികിടെ
ഒരു ഞൊടി ഒരു ഞൊടി ഒരു ഞൊടി വേണ്ട
ഒരു കടി ഒരു കടി ഒരു കടി വേണ്ട
ഒരു തൊഴി ഒരു തൊഴി ഒരു തൊഴി വേണ്ട
ഒരു പിടി ഒരു പിടി ഒരു പിടി വേണ്ടാ
അടിയിപ്പോ തരാം ഞാൻ ഇടിയിപ്പോ തരും ഞാൻ
പടയണിയിവിടെ തുടങ്ങുമുടനടി
വെറുമൊരു കുസൃതിയും നീ
വെറിമൊരു വികൃതിയും നീ (2)
കൃഷ്ണാ നീ വരുമോ
സരിഗപധരിസ കൃഷ്ണാ നീ വരുമോ
സരിഗപധരിസ കൃഷ്ണാ നീ വരുമോ
ഗ ഗ ഗ ഗ ഗ ഗ പ് പപ ഗരിഗപധപ ധപസധരിസ
ഗപധസധാ പധാ ഗപധ സസരിഗരിധസ
കൃഷ്ണാ നീ വരുമോ
ധപധ ധപധ ധപധ സസധ സ സധ സരിഗ രിസധ രിസധ രി
സധപ സധപ സ സരിഗ രിഗപധ ഗപപപ പപപപപ
കൃഷ്ണാ നീ വരുമോ
സസധപാപാ ഗപ സരിഗപധ രിരിസ ധ ധ പധ
ഗപധസരി സരിഗരി സധസ ധസരിസ ധപധ പധസധ
പഗപ ഗപധസധ ഗരി പഗ ധപ പാഗ ധപ ധ പ സ ധാ
ധപ സാധാ രി സാ
കൃഷ്ണാ നീ വരുമോ