നീലവാനം പൂത്തു നിന്നൂ
നീലവാനം പൂത്തു നിന്നൂ
താഴെ മണ്ണില്‍പൂവുകൾ കൊഴിഞ്ഞൂ
ഹാ പൂമഴ (നീലവാനം..)
ഈ വനവീഥിയില്‍ ഉത്സവമായൊരു
പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ
വാര്‍മഴവിൽ പുടവയുമായ്
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ
പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ
ഒരു പൂങ്കുയിലിന്നും പാടുന്നൂ(2)
ഇനിയുമീ പ്രഭ ചൊരിഞ്ഞിടുമൊ
വളരുമോ ഇനിയും ഹാ പടരൂ
കുളിര്‍ ചൊരിയാനിതു വഴി നീ...
മധു പകരാന്‍ പ്രിയസഖി നീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ
പപപപ പപപപ പമമഗ ഗരിരിസസ
ധധധധ ധധധധ ധനിസനിസനിധപപ
പ്രണയസാന്ദ്രമാം ആലിംഗനങ്ങളാലിന്നും
ഒരു പൂങ്കാവില്‍ നൃത്തമാടുന്നൂ(2)
അകലെയായൊളി വിടര്‍ന്നിടുമോ
വളരുമോ ഇനിയും ഹാ പടരൂ
കരളിലൊരൂ തിരയിളകീ
കളിപറയാന്‍ പുഴയൊഴുകീ
ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ (നീലവാനം പൂത്തു നിന്നൂ....)
------------------------------------------------------------------