മുല്ലവള്ളിക്കുടിലിൽ പുള്ളിക്കുയിൽ പറന്നു

ആഹാഹാഹാ... ആ... ആഹാആ.. ഓ.. ആ..

മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ (2)
അഴകായ്‌ ഒഴുകി ഒരു സ്വര രാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ ചൊരിയാന്‍ വാ നീ 
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ 

പാടുന്ന മണിവീണ കമ്പിയോ
ഒരു ഗാനമഞ്ജരിയായിതോ
പാടുന്ന മണിവീണ ഇടനെഞ്ചില്‍ ചാര്‍ത്തി
ഒരു ഗാനമഞ്ജരിയായിതോ
സംഗീതസാന്ദ്രം നിന്‍മാനസമെന്നും
ശ്രുതിലയമോ  തനിരസമോ
നിറഞ്ഞ യൗവന പുഴക്കടവില്‍ 
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ 

ലാലലാ ലാ.. ആ... ആ..... 

പുളകത്തിന്‍ പൂമാല കോര്‍ക്കുവാന്‍
ഒരു പ്രേമഗായകന്‍ വന്നിടും
പുളകത്തിന്‍ പൂമാല വിരിമാറില്‍ ചാര്‍ത്താന്‍
ഒരു പ്രേമഗായകന്‍ വന്നിടും
ഇനിയും ഗാനം പാടിടുവാനായ്‌
തനിത്തങ്കമേ നിധികുംഭമേ
വിരിഞ്ഞ പൂവനക്കളിപ്പറമ്പില്‍

മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ 
അഴകായ്‌ ഒഴുകി ഒരു സ്വര രാഗം
ഇനിയും വാടിയില്‍ ഒരു കുളിര്‍ ചൊരിയാന്‍ വാ നീ 
മുല്ലവള്ളിക്കുടിലില്‍ പുള്ളിക്കുയില്‍ പറന്നു
കരളില്‍ പൊന്‍ചിരി തൂകി ഒരുഗാനമായ്‌ 
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mullavallikkudilil

Additional Info

അനുബന്ധവർത്തമാനം