ശിശിരകാല മേഘമിഥുന

ശിശിരകാല മേഘമിഥുന രതിപരാഗമൊ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ
സ്പന്ദനങ്ങളിൽ രാസചാരുത
മൂടൽ മഞ്ഞല നീർത്തി ശയ്യകൾ
ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ
(ശിശിരകാല...)

ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന മധുരം
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം 
(ശിശിരകാല...)

ലോലലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമകാവ്യം
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ
ലയനരാഗവാഹിനീ തരളതാളകാമിനീ
തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Shishira Kaala

Additional Info

അനുബന്ധവർത്തമാനം